topbanner
Thursday October 19th, 2017 - 3:33:am
topbanner

രാജീവ് വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ ഒരു മാസം കൂടി നീട്ടി

NewsDesk
രാജീവ് വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ ഒരു മാസം കൂടി നീട്ടി

ചെന്നൈ: പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി.

അമ്മ അര്‍പുതാമ്മാള്‍ മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്. അതിനെ തുടര്‍ന്നാണ് പരോള്‍ ഒക്ടോബര്‍ 24 വരേക്ക് നീട്ടിയത്. ആഗസ്ത് 24 നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന് ഒരു മാസത്തെ പരോള്‍അനുവദിച്ചത്.

രാജീവ്ഗാന്ധി വധക്കേസില്‍ അറസ്റ്റിലായശേഷം ആദ്യമായാണ് പേരറിവാളന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ അവസരം ഒരുങ്ങിയത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിന് അനുവദിച്ച 30 ദിവസത്തെ പരോളാണ് ഇപ്പോള്‍ നീട്ടി നല്‍കിയിത്. 26 വര്‍ഷം പേരറിവാളന്‍ തടവില്‍ കഴിഞ്ഞിരുന്നു.

Read more topics: Perarivalan, parole
English summary
Perarivalan's parole extended by one month
topbanner topbanner

More News from this section

Subscribe by Email