Thursday November 22nd, 2018 - 4:33:pm
topbanner

അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണം മുന്‍ കാല തെറ്റുകളെന്ന് ബിജെപി മന്ത്രി ; പ്രസ്താവന വിവാദത്തില്‍

suji
അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണം മുന്‍ കാല തെറ്റുകളെന്ന് ബിജെപി മന്ത്രി ; പ്രസ്താവന വിവാദത്തില്‍

അര്‍ബുദം പോലെ മരണ കാരണമായേക്കാവുന്ന രോഗങ്ങള്‍ക്ക് കാരണം ഓരോരുത്തരുടേയും മുന്‍കാല തെറ്റുകളാണെന്ന വിവാദ പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന ബിശ്വശര്‍മ.ഇതാണ് ദൈവീക നീതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.പ്രസ്താവനയിങ്ങനെ ' നാം തെറ്റ് ചെയ്യുമ്പോഴാണ് ദൈവം നമുക്ക് സഹനങ്ങള്‍ നല്‍കുന്നത് .ചിലര്‍ ചെറുപ്രായത്തില്‍ തന്നെ അപകടങ്ങളില്‍ മരിക്കുകയും അര്‍ബുദം പോലുള്ള അസുഖങ്ങള്‍ വരുന്നതും കാണാം.ഇതേ കുറിച്ച് വിശദമായി പഠിച്ചാല്‍ ഇതു ദൈവീക നീതിയാണെന്ന് ബോധ്യമാകും,അതു നാം സഹിച്ചേ തീരു മന്ത്രി പറഞ്ഞു.

ഈ ജന്‍മത്തിലോ മുന്‍ ജന്‍മത്തിലോ നാം ചില തെറ്റുകള്‍ വരുത്തിയിരിക്കാം.പൂര്‍വികരാകാം തെറ്റു ചെയ്തത് .അതിന് ചെറുപ്പക്കാരായ നാമും ചില സഹനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.കര്‍മഫലമാണിത്.ഭഗവത് ഗീതയിലും ബൈബിളിലും പരാമര്‍ശമുണ്ട് .സങ്കടപ്പെട്ടിട്ട് കാര്യമില്ല.എല്ലാവര്‍ക്കും അവരുടെ കര്‍മ്മ ഫലം ഈ ജന്മത്തില്‍ തന്നെ കിട്ടും.ഈ ദൈവിക നീതി എന്നും നിലനില്‍ക്കുന്നതാണ് ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നും മന്ത്രി പറഞ്ഞു                                                                                   
മന്ത്രിയ്‌ക്കെതിരെ അര്‍ബുദ രോഗികളും രംഗത്തു പറഞ്ഞു.തെറ്റ് ഏറ്റുപറഞ്ഞ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് സയ്ക്കിയ പറഞ്ഞു.

Read more topics: cancer, assam health minister
English summary
people have cancer because of their sins says assam health minister
topbanner

More News from this section

Subscribe by Email