Sunday September 22nd, 2019 - 7:44:am
topbanner
Breaking News
jeevanam

മോദിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് പി.സി.ചാക്കോ

JB
മോദിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് പി.സി.ചാക്കോ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് പി സി ചാക്കോ.ഇരുവരുടെയും പ്രവർത്തന ശൈലിയെ ചാക്കോ പ്രകീർത്തിച്ചു.

മോദിയുടെയും അമിത് ഷായയുടെയും സംഘടിതമായ പ്രവർത്തനത്തിന്റെ ഫലമാണ് വിജയമെന്ന് പി സി ചാക്കോ പറഞ്ഞു.നിരന്തരമായ കഠിനാധ്വാനമാണ് ഇരുവരും നടത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇവരുടെ സംഘടനാ പ്രവർത്തനം- ചാക്കോ പറഞ്ഞു. അമിത് ഷാ 18 തവണ കേരളം സന്ദർശിച്ചതടക്കം എടുത്തു പറഞ്ഞായിരുന്നു പിസി ചാക്കോയുടെ പുകഴ്ത്തൽ.

ബി.ജെ.പി നേതാക്കളുടെ പ്രവർത്തനത്തിൽ നിന്ന് ചിലത് മനസിലാക്കാൻ ഉണ്ട്. ബൂത്തു കമ്മിറ്റികൾക്ക് സമയ ബന്ധിത കർമ്മ പദ്ധതി നൽകാൻ കോണ്‍ഗ്രസിന് ആയില്ലെന്ന് പി സി ചാക്കോ കുറ്റപ്പെടുത്തി.ഏറ്റെടുത്ത വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയാതെ പോയോ എന്ന് കോണ്ഗ്രസ് പരിശോധിക്കണമെന്നും ചാക്കോ പറഞ്ഞു.

Viral News

Read more topics: pc chacko, appreciate modhi,
English summary
pc chacko appreciate modhi
topbanner

More News from this section

Subscribe by Email