പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ പാക്കിസ്ഥാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബേദാര്‍ മേജര്‍(റിട്ട.) ഫത്തേ സിംഗ്(51) കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ്.
1995ല്‍ ഡല്‍ഹിയില്‍ നടന്ന ആദ്യ കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ഒരു സ്വര്‍ണ്ണവും വെള്ളിയുമാണ് ഫത്തേസിങ് നേടിയത്. ദേശീയ റൈഫിള്‍ അസോസിയേഷന് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് പത്രക്കുറിപ്പിറക്കി.
അഞ്ചു തീവ്രവാദികളാണ് പത്താന്‍കോട്ടിലെ വ്യോമത്താവളം ആക്രമിച്ചത്. അഞ്ചുപേരെയും സൈന്യം വധിച്ചു. സൈനിക നടപടിക്കിടെ മൂന്നു ജവാന്മാര്ക്കും ജീവന് നഷ്ടമായി.