Monday November 19th, 2018 - 2:51:pm
topbanner

വീല്‍ചെയറില്‍ നിന്നും വീണ യാത്രക്കാരിയോട് മാപ്പു പറഞ്ഞ് ഇന്‍ഡിഗോ

Anju NC
വീല്‍ചെയറില്‍ നിന്നും വീണ യാത്രക്കാരിയോട് മാപ്പു പറഞ്ഞ് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: പുതിയ വിവാദങ്ങളുമായി ഇന്‍ഡിഗോ വീണ്ടും രംഗത്ത്. ഞായറാഴ്ച രാത്രിയില്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ യാത്രക്കാരി വീല്‍ചെയറില്‍ നിന്ന് വീണതാണ് വിവാദത്തിനിടയാക്കിയത്. ഉര്‍വശി പരീഖ് വിരേന്‍ എന്ന യാത്രക്കാരിക്കാണ് പരിക്കേറ്റത്. ഉര്‍വശിയെയും കൊണ്ട് ഇന്‍ഡിഗോ ജീവനക്കാരന്‍ പുറത്തേക്ക് വരുന്നതിനിടെ വീല്‍ചെയര്‍ നീങ്ങാതാവുകയും ബാലന്‍സ് തെറ്റി ഉര്‍വശി താഴെ വീഴുകയുമായിരുന്നു.

പരിക്കേറ്റ ഉടനെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. എന്നാല്‍ സംഭവത്തില്‍ ജീവനക്കാരെ ന്യായീകരിച്ച് ഇന്‍ഡിഗോ എയര്‍ രംഗത്ത് വന്നു. അപകടം മാനുഷിക പിഴവല്ലെന്നാണ് വിമാനക്കമ്പനി പറയുന്നത്. യാത്രക്കാരിക്ക് ഇത്തരമൊരു അനുഭവമുണ്ടായതിന്‍ ഇന്‍ഡിഗോ പിന്നീട് മാപ്പു ചോദിക്കുകയും ചെയ്തു.

Read more topics: passenger, falls, indigo airlines,
English summary
passenger falls off wheelchair in indigo airlines
topbanner

More News from this section

Subscribe by Email