topbanner
Sunday September 24th, 2017 - 1:34:am
topbanner

ജയലളിതയ്ക്കുള്ള ആദരമായി പാര്‍ട്ടി എംപിമാരുടെ തലമുണ്ഡനം

RAJANI
ജയലളിതയ്ക്കുള്ള ആദരമായി പാര്‍ട്ടി എംപിമാരുടെ തലമുണ്ഡനം

ചെന്നൈ:  അണ്ണാ ഡിഎംകെ എംഎല്‍എമാരും എംപിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ജയലളിതയ്ക്കുള്ള ആദരമായി തലമുണ്ഡനം ചെയ്തു . ജയയെ സംസ്‌കരിച്ച മറീന ബീച്ചിന്റെ പരിസരപ്രദേശങ്ങളിലടക്കം നിരവധിപ്പേരാണ് തലമുണ്ഡനം ചെയ്തത്.

തമിഴ്‌നാട്ടില്‍ അടുത്ത കുടുംബാംഗങ്ങള്‍ മരിക്കുമ്പോള്‍ ഈ ചടങ്ങ് നടത്താറുണ്ട്. ജയലളിത ഞങ്ങള്‍ക്ക് നേതാവു മാത്രമായിരുന്നില്ല, കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നുവെന്ന് തലമുണ്ഡനം ചെയ്ത പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പറയുന്നു.

സ്ത്രീകളടക്കമുള്ളവര്‍ തലമുണ്ഡനം ചെയ്യാനെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഏഴുദിവസം ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Read more topics: party, person, jayalalitha, tribute
English summary
party person jayalalitha tribute
topbanner topbanner

More News from this section

Subscribe by Email