Thursday September 20th, 2018 - 10:28:am
topbanner
Breaking News

പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റു; ഒപ്പം 31 മന്ത്രിമാരും

NewsDesk
പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റു; ഒപ്പം 31 മന്ത്രിമാരും

ചെന്നൈ: ജയലളിതയുടെ മരണം അറിയിച്ചതിന് പിന്നാലെ ഒ.പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി പനീര്‍ശെല്‍വം ചുമതലയേറ്റത്.

പനീര്‍ശെല്‍വത്തിനൊപ്പം 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. ജയലളിത രോഗബാധിതയായി ആശുപത്രിയില്‍ കഴിയുമ്പോള്‍ പനീര്‍ശെല്‍വമായിരുന്നു താത്കാലിക മുഖ്യമന്ത്രിയായിരുന്നത്. നേരത്തെ ജയലളിത ജയിലിലായപ്പോഴും പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നു.

തിങ്കളാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം ഒ.പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. ഇതിനിടയിലാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വന്നത്.

തുടര്‍ന്ന് ഗവര്‍ണര്‍ ഔദ്യോഗികമായി ജയലളിതയുടെ മരണവാര്‍ത്ത ജനങ്ങളെ അറിയിക്കുകയും രണ്ട് നിമിഷത്തെ മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

സിനിമാ നടിയായി തുടക്കം; സിനിമാക്കഥപോലെ ജീവിതം

തളിപ്പറമ്പുകാർക്ക് മറക്കാനാവാത്ത ഒരു ദിവസം ബാക്കിയാക്കി തമിഴകത്തിന്റെ അമ്മ

English summary
O Panneerselvam takes oath as new Tamil Nadu chief minister
topbanner

More News from this section

Subscribe by Email