Wednesday November 14th, 2018 - 11:19:pm
topbanner

പുതിയ സര്‍ക്കാര്‍ പാകിസ്ഥാനെ തീവ്രവാദ മുക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോദി

RA
പുതിയ സര്‍ക്കാര്‍ പാകിസ്ഥാനെ തീവ്രവാദ മുക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോദി

ഇമ്രാൻഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാകിസ്ഥാനില്‍ അധികാരത്തില്‍ വരുന്നതോടെ തീവ്രവാദത്തില്‍ നിന്ന് പാകിസ്ഥാനെ മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിലൂടെ സമാധാനം സൃഷ്ടിക്കുക എന്നതാണ് ഇന്ത്യയുടെ നയം. തന്റെ നേതൃത്വത്തിലുള്ള സര്‍‌ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ കാലം മുതല്‍ തന്നെ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ തെഹ്‍രികെ ഇന്‍സാഫിനുണ്ടായ വിജയത്തില്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തന്റെ ചൈനീസ് സന്ദര്‍ശനം കൊണ്ട് ചൈന-ഇന്ത്യ ബന്ധം കൂടുതല്‍ മെച്ചപ്പെട്ടെന്നും മോദി ചൂണ്ടിക്കാട്ടി.

Read more topics: pakistan, new govt, modi response
English summary
pakistan new govt modi response
topbanner

More News from this section

Subscribe by Email