Tuesday November 13th, 2018 - 6:06:am
topbanner

പാക് ഗായകന്‍ ഉസ്താദ് റാഹത് ഫതഹ് അലി ഖാനെ ഹൈദരാബാദില്‍ നിന്നും തിരിച്ചയച്ചു

NewsDesk
പാക് ഗായകന്‍ ഉസ്താദ് റാഹത് ഫതഹ് അലി ഖാനെ ഹൈദരാബാദില്‍ നിന്നും തിരിച്ചയച്ചു

ഹൈദരാബാദ്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദിലെ താജ് ഫലക്‌നുമ പാലസില്‍ സംഗീതപരിപാടി നടത്താനെത്തിയ പാകിസ്താനി ഗായകന്‍ ഉസ്താദ് റാഹത് ഫതഹ് അലി ഖാനെ വിമാനത്താവളത്തില്‍വെച്ച് തിരിച്ചയച്ചു.

ഇമിഗ്രേഷന്റെ സാങ്കേതികമായ കാരണങ്ങളാലാണ് തിരിച്ചയച്ചത്. കുടിയേറ്റ നിയമം അനുസരിച്ച് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് ഹൈദരാബാദ് വിമാനത്താവളത്തിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നതിന് അനുമതിയില്ല. സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ഡല്‍ഹി, മുംബൈ, കൊല്‍കത്ത, ചെന്നൈ എന്നീ വിമാനത്താവളത്തിലൂടെ മാത്രമേ ഇന്ത്യയിലേക്ക് പ്രവേശം അനുവദിക്കൂ.

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തിലിറങ്ങിയ അലി ഖാനെ പ്രവേശം നിഷേധിക്കുകയും അബുദാബിയിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് അബുദാബിയില്‍ നിന്ന് ഡല്‍ഹിയില്‍ വന്നെത്തിയ ഉസ്താദ് ഹൈദരാബാദിലെത്തി സംഗീതപരിപാടി അവതരിപ്പിച്ചു.

English summary
Pak singer Rahat Fateh Ali Khan deported from Hyderabad
topbanner

More News from this section

Subscribe by Email