Saturday November 17th, 2018 - 2:39:am
topbanner

പത്മാവതി പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ അടിച്ചുപൊളിക്കുമെന്ന് കര്‍ണിസേന

rajani v
പത്മാവതി പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ അടിച്ചുപൊളിക്കുമെന്ന് കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി തീവ്രരജപുത്ര സംഘടന കര്‍ണിസേന രംഗത്ത്. ഞങ്ങളുടെ ആളുകള്‍ എല്ലാ തീയറ്ററുകള്‍ക്ക് മുന്നിലുമുണ്ടാകും.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളുഅടിച്ചുപൊളിക്കും. ചിത്രം വിലയിരുത്താനായിതെരഞ്ഞെടുത്ത വിദ്ഗധ സമിതി ചിത്രത്തെ എതിര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ അധോലോക സമ്മര്‍ദ്ദം കാരണം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കുകയായിരുന്നുവെന്ന് രജപുത്കര്‍ണിസേന നേതാവ് സുഖ്ദേവ് സിങ് ഗോഘമേദി പറഞ്ഞു.

 

Read more topics: padmavathi, film, karnisena
English summary
padmavathi film karnisena
topbanner

More News from this section

Subscribe by Email