topbanner
Wednesday December 13th, 2017 - 1:26:am
topbanner
topbanner

റാണി പത്മാവതി രാഷ്ട്രമാതാവാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

rajani v
റാണി പത്മാവതി രാഷ്ട്രമാതാവാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: പദ്മാവതി വിവാദം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പിയുടെ പുതിയ നീക്കം. ചിത്രത്തിന്റെ റീലീസ് തടയണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയതോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പുതിയ രാഷ്ട്രീയ നീക്കവുമായി എത്തിയിരിക്കുന്നത്. പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലില്‍ പദ്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും ചൗഹാന്‍ പ്രഖ്യാപിച്ചു.

സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.രജപുത്ര നേതാക്കന്‍മാരുമായും കര്‍ണിസേന പ്രതിനിധികളുമായും ശിവരാജ് സിംഗ് ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം നിരോധിച്ചത്. ചെറുപ്പം മുതല്‍ രാജ്ഞിയുടെ ത്യാഗത്തിന്റെ കഥ കേട്ടുവളര്‍ന്നതാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നത് സഹിക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു.

രജപുത്ര രാജ്ഞി ആയിരുന്ന റാണി പത്മാവതിയുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടേയും കഥ പറയുന്ന ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാമുകായി പത്മാവതിയെ ചിത്രീകരിച്ചു എന്നാരോപിച്ചാണ് രജപുത് സംഘടനകളാണ് ആദ്യം രംഗത്ത് വന്നത്. പിന്നീട് തീവ്രഹിന്ദു സംഘടനകള്‍ ഏറ്റെടുക്കുകയും ബിജെപി രാഷ്ട്രീയ ആയുധമാക്കി മാറ്റുകയുമായിരുന്നു.

 

English summary
padmavathi contraversy sivaraj sigh
topbanner topbanner

More News from this section

Subscribe by Email