Wednesday November 14th, 2018 - 4:18:am
topbanner

വിവാദം കത്തിപ്പടരവേ പത്മാവത് റിലീസ് ചെയ്തു; സ്‌കൂള്‍ കുട്ടികള്‍ക്കു നേരെ കര്‍ണി സേനയുടെ ആക്രമണം

Jikku Joseph
വിവാദം കത്തിപ്പടരവേ പത്മാവത് റിലീസ് ചെയ്തു; സ്‌കൂള്‍ കുട്ടികള്‍ക്കു നേരെ കര്‍ണി സേനയുടെ ആക്രമണം

ന്യൂഡല്‍ഹി: രാജ്യമൊട്ടുക്ക് വിവാദം കത്തിപ്പടരവേ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് റിലീസ് ചെയ്തു. റിലീസ് തടയരുതെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സിനിമാശാലകള്‍ക്കു നേരെ അക്രമം നടത്തുമെന്ന് രജ്പുത് കര്‍ണിസേന വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അക്രമം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍തന്നെ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

അതിനിടെ വിവാദചിത്രം പദ്മാവതിന്റെ പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കു നേരെ കര്‍ണി സേനയുടെ ആക്രമണം. ഗുഡ്ഗാവിലെ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസിനു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. സിനിമയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെ സമീപത്തു കൂടെ പോയ ബസിനു നേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു.

ആള്‍ക്കൂട്ടം ബസിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു. അക്രമം ആരംഭിച്ചതിനു പിന്നാലെ കുട്ടികള്‍ ബസില്‍ പതുങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. സംഭവം നടക്കുമ്പോള്‍ പോലീസ് സമീപത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്ന് അധ്യാപകര്‍ പരാതിപ്പെട്ടു. ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ സിനിമയുടെ പേരില്‍ വന്‍ അക്രമ സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്.

English summary
gd goenka school bus attacked in gurgaon as protests over padmaavat escalate; large gatherings banned
topbanner

More News from this section

Subscribe by Email