Tuesday April 24th, 2018 - 6:09:pm
topbanner

ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jikku Joseph
ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗുഡ്ഗാവ്: പത്മാവദിലെ നായിക ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരജ് പാല്‍ അമുവിനെയാണ് ആരോഗ്യനില ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ജനുവരി 26 മുതല്‍ ഇദ്ദേഹം കരുതല്‍ തടങ്കലിലാണ്. തിങ്കളാഴ്ച ഹരിയാന കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്മാവദിനെതിരെ നടത്തിയ വിമര്‍ശനാത്മകമായ പ്രസ്താവനക്കതിരായ ഹര്‍ജിയാണ് ഇന്ന് കോടതിയില്‍ പരിഗണനയില്‍ ഉണ്ടായിരുന്നത്.

English summary
padmaavat row: suraj pal amu hospitalized

More News from this section

Subscribe by Email