Friday February 22nd, 2019 - 11:58:am
topbanner

ഒപ്പോയും വിവോയുമാണോ നിങ്ങളുടെ കൈയ്യില്‍ എങ്കില്‍ കരുതിയി ഇരിക്കുക

rajani v
ഒപ്പോയും വിവോയുമാണോ നിങ്ങളുടെ കൈയ്യില്‍ എങ്കില്‍ കരുതിയി ഇരിക്കുക

ന്യൂഡല്‍ഹി രാജ്യത്ത് നിലവില്‍ ഉപയോഗത്തിനുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളായ ഒപ്പോ-വിവോ ഫോണുകള്‍ ഏതുനിമിഷവും പ്രവര്‍ത്തനരഹിതമാകാമെന്ന് റിപ്പോര്‍ട്ട്. 91 ല്‍ തുടങ്ങുന്ന ഐ.എം.ഇ.ഐ നമ്ബര്‍ സീരീസിലുള്ള ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതിയുള്ളത്.

എന്നാല്‍ ഓപ്പോ, വിവോ, ഷാവോമി, വണ്‍ പ്ലസ് തുടങ്ങിയ ചൈനീസ് കമ്ബനികള്‍ ഐ.എം.ഇ.ഐ നമ്ബരില്‍ കൃത്രിമം കാണിച്ചാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്നാണ് സൂചന. രാജ്യസുരക്ഷയെ ഗുരുതരമായിബാധിക്കുന്നതാണു ഇത്തരത്തില്‍ കൃത്രിമം കാണിച്ചുള്ള ഫോണ്‍ വില്‍പ്പന. അതിനാല്‍ തന്നെ 91 സീരിസില്‍ തുടങ്ങാത്ത ഫോണുകളെല്ലാംകേന്ദ്ര സര്‍ക്കാര്‍ നിശ്ചലമാക്കുമെന്നാണു ലഭിക്കുന്ന വിവരം.

ചൈനീസ് നിര്‍മ്മിത ഫോണുകള്‍ ഇന്ത്യന്‍ ഐ.എം.ഇ.ഐ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തുന്നതോടെ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണു വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനായി പ്രത്യേക ആപ്ലിക്കേഷനും കേന്ദ്ര സര്‍ക്കാര്‍പുറത്തിറക്കിയിട്ടുണ്ട്.

നിയമപ്രകാരമുള്ള ഐഎംഇഐ നമ്ബറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിച്ചുകൊണ്ട് തീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ കണ്ടെത്താന്‍ എളുപ്പമാണ്.അതിനാല്‍ ഐ.എം.ഇ.ഐ നമ്ബറില്‍ കൃത്രിമം കാണിച്ചു വിപണിയിലിറങ്ങുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ രാജ്യസുരക്ഷയ്ക്കു കനത്തവെല്ലുവിളിയുയര്‍ത്തുന്നവയാണ്.

 

Viral News

Read more topics: oppo, vivo, phone
English summary
oppo vivo phone
topbanner

More News from this section

Subscribe by Email