topbanner
Wednesday December 13th, 2017 - 1:33:am
topbanner
topbanner

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് 2018 മാര്‍ച്ച് വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല

Jikku Joseph
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് 2018 മാര്‍ച്ച് വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് 2018 മാര്‍ച്ച് വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിംഗിന് സെപ്റ്റംബര്‍ 30 വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നു. ഇതാണ് 6 മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

2016 നവംബര്‍ 23 മുതലാണ് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് 20 രൂപ മുതല്‍ 40 രൂപ വരെയാണ് സര്‍വീസ് ചാര്‍ജായി ഈടാക്കിയിരുന്നത്. ഐ.ആര്‍.സി.ടി.സിയിലെ വരുമാനത്തിന്റെ 33 ശതമാനം ഓണ്‍ലൈന്‍ ബുക്കിംഗുകളില്‍നിന്നു ശേഖരിച്ച സര്‍വീസ് ചാര്‍ജിലാണ് ലഭിച്ചിരുന്നതെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു.

English summary
online train ticket booking will not be charged till march 2018
topbanner topbanner

More News from this section

Subscribe by Email