Saturday December 15th, 2018 - 4:14:am
topbanner

കുഞ്ഞിന് മുകളിലൂടെ ട്രെയ്ന്‍ കടന്നു പോയി ; അവിശ്വസനീയം ഈ രക്ഷപ്പെടല്‍

suji
കുഞ്ഞിന് മുകളിലൂടെ ട്രെയ്ന്‍ കടന്നു പോയി ; അവിശ്വസനീയം ഈ രക്ഷപ്പെടല്‍

ട്രെയ്ന്‍ പാഞ്ഞുപോകുമ്പോള്‍ കണ്ടുനിന്നവരുടെ നെഞ്ചില്‍ തീയായിരുന്നു. ചെറുപ്പക്കാര്‍ പാളത്തിലേക്ക് ചാടി നോക്കിയ ശേഷം വിളിച്ചുപറഞ്ഞു , കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന്. പാളത്തില്‍ കിടന്ന കുഞ്ഞിനെയെടുത്ത് മാതാപിതാക്കളെ ഏല്‍പ്പുച്ചു. പാളത്തില്‍ അനങ്ങാതെ കിടന്ന ഒരു വയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ കണ്ടു നിന്നവര്‍ കൈയ്യടിച്ചാണ് വരവേറ്റത്. രക്ഷിതാക്കള്‍ക്ക് സന്തോഷ കണ്ണീരും.

വീഡിയോ വൈറലാകുകയാണ്. യുപിയിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അമ്മയുടെ മടിയില്‍ കിടന്ന കുഞ്ഞ് പാളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ അമ്മ ചാടാന്‍ ശ്രമിക്കുമ്പോഴേക്കും ട്രെയ്ന്‍ പാഞ്ഞെത്തി. കുഞ്ഞിന് മുകളിലൂടെ ട്രെയ്ന്‍ പാഞ്ഞു പോകുകയും ചെയ്തു.
പാളത്തോട് തൊട്ടടുത്തായിട്ടാണ് കുഞ്ഞ് കിടന്നത്. തല ഉയര്‍ത്തിയാല്‍ പോലും അപകടമുണ്ടായേനെ. ചെറിയ പോറല്‍ പോലുമില്ലാതെ കുരുന്ന് രക്ഷപ്പെട്ടു. യാത്രക്കാരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത് .

Read more topics: child narrow escape, train
English summary
one year child narrow escape
topbanner

More News from this section

Subscribe by Email