Saturday November 17th, 2018 - 5:12:pm
topbanner

അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം; വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി

Jikku Joseph
അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം; വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം. അതേസമയം, ജമ്മുവിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരുടെ എണ്ണം ആറായി.

ശ്രീനഗറിലെ കരണ്‍നഗറിലെ സി.ആര്‍.പി.എഫ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ വെടിവയ്പില്‍ ഇന്നലെ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലരയോടെ സിആര്‍പിഎഫ് 23ാം ബറ്റാലിയന്‍ ആസ്ഥാനത്തെ സൈനികന്‍, എകെ 47 തോക്കുകളുമായി എത്തിയ ഭീകരരെ കണ്ടു. ഇവര്‍ക്കു നേരെ സൈനികന്‍ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നു പ്രദേശത്തു പരിശോധന നടത്തിയ സൈനികസംഘത്തിനു നേരെ ഗോള്‍ മാര്‍ക്കറ്റ് പരിസരത്തു വച്ച് ഭീകരര്‍ വെടിവച്ചപ്പോഴാണു ജവാന്‍ കൊല്ലപ്പെട്ടത്. ഇവിടെയും പോരാട്ടം തുടരുകയാണ്.

കുടുംബങ്ങളെയും ആക്രമിച്ച ഭീകരസംഘത്തിലെ മൂന്നുപേരെ സൈന്യം വധിച്ചിരുന്നു. ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

English summary
one more jawan killed in sunjuwan attack
topbanner

More News from this section

Subscribe by Email