Tuesday July 23rd, 2019 - 10:44:am
topbanner
topbanner

വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തു ; ബുള്ളറ്റ് തലയില്‍ തറച്ച് വരന്‍ മരിച്ചു

suji
വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തു ; ബുള്ളറ്റ് തലയില്‍ തറച്ച് വരന്‍ മരിച്ചു

ഈസ്റ്റ് ഡല്‍ഹിയിലെ സീമാപുരിയില്‍ വിവാഹ ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ തോക്ക് വെച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കല്‍ പരിപാടിയായിരുന്നു സംഘടിപ്പിച്ചത്. പക്ഷെ കുതിരപ്പുറത്ത് എത്തിയ വരന്റെ ജീവന്‍ പൊലിഞ്ഞു. വിവാഹ ഘോഷയാത്രക്കിടെയാണ് അതിഥികളില്‍ ഒരാള്‍ മദ്യപിച്ച ശേഷം വെടിയുതിര്‍ത്തത്. ഇതില്‍ ഒരു ബുള്ളറ്റ് കുതിരപ്പുറത്ത് ഇരിക്കുകയായിരുന്നു തലയില്‍ തുളച്ച് കയറുകയായിരുന്നു. വരനൊപ്പം കുതിരപ്പുറത്തുണ്ടായിരുന്ന കുട്ടി ജീവനോടെ രക്ഷപ്പെട്ടു. 21കാരനായ ദീപക് കുമാറാണ് വിവാഹദിനത്തില്‍ കൊല്ലപ്പെട്ടത്.

വിവാഹത്തിന് അതിഥിയായെത്തിയ ആദില്‍ എന്നയാളാണ് വെടിവെച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍ ഇതൊരു അബദ്ധമല്ല കൊലപാതകമാണെന്നാണ് കുമാറിന്റെ കുടുംബം ആരോപിക്കുന്നത്. കുമാറിന്റെ വിവാഹത്തില്‍ എതിര്‍പ്പുള്ള ഒരു അയല്‍ക്കാരനിലേക്കാണ് ഇവര്‍ വിരല്‍ചൂണ്ടുന്നത്.

രാത്രി 8 മണിയോടെയൊണ് അതിഥികളില്‍ ഒരാള്‍ പൊടുന്നനെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. കുതിരപ്പുറത്ത് നിന്നും വീണ കുമാര്‍ വെളുപ്പിന് രണ്ട് മണിയോടെ ആശുപത്രിയില്‍ വെച്ച് മരിച്ചു. സഹോദരിയുടെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ആദില്‍.

 

Read more topics: died, wedding
English summary
one dead performance at wedding goes wrong
topbanner

More News from this section

Subscribe by Email