Tuesday September 25th, 2018 - 3:01:am
topbanner

ഒന്നര വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

sadu prakash
ഒന്നര വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: കൂടെ ജോലിചെയ്യുന്ന സുഹൃത്തിന്റെ ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ പിതാവിന്റെ കൂടെ ജോലിചെയ്യുന്ന 21കാരനായ യുവാവ് ഇവരുടെ വീട്ടിലായിരിന്നു കുറച്ചു നാളായി താമസം.

സാധാരണ വീട്ടില്‍ അമ്മയും അച്ഛനും ഇല്ലാത്ത സമയത്ത് യുവാവായിരുന്നു കുട്ടിയെ നോക്കാറുണ്ടായിരുന്നത്. തലേ ദിവസം യുവാവിന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അതുകൊണ്ട് യുവാവ് തിങ്കളാഴ്ച രാവിലെ തന്നെ വീട്ടില്‍ എത്തിയിരുന്നു. ഇയാള്‍ വന്ന ഉടനെ കുട്ടിയുടെ പിതാവ് ജോലിക്കും പോയിരുന്നു. 

തുടര്‍ന്ന് കുട്ടിയെ യുവാവിനെ ഏല്‍പ്പിച്ച് അമ്മയും ജോലിക്ക് പോയി. പിന്നെ കുട്ടിയും ഇയാളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്താണ് ഇയാള്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചത്. വൈകുന്നേരം അമ്മ വീട്ടില്‍ തിരിച്ചെത്തുകയും കുട്ടി നിര്‍ത്താതെ കരയുന്നത് ശ്രദ്ധയില്‍പെടുകയും ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരുന്നതുകൂടി കണ്ടതോടെ അമ്മ കുഞ്ഞിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. യുവാവിനെതിരെ പോക്സോ നിയപ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.

Read more topics: child, raped, young, man, arrestred
English summary
one and half years old baby raped: young man arrestred
topbanner

More News from this section

Subscribe by Email