Monday October 22nd, 2018 - 7:17:am
topbanner
Breaking News

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍: സ്ഥാനാര്‍ഥികളായി സ്ത്രീകള്‍ മാത്രം

Jikku Joseph
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍: സ്ഥാനാര്‍ഥികളായി സ്ത്രീകള്‍ മാത്രം

കൊല്‍ക്കത്ത: കോടതിയെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ച് കോടതിയലക്ഷ്യ നടപടി നേരിട്ട മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു.

'ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. സ്ത്രീകളെ മാത്രം സ്ഥാനാര്‍ഥികളാക്കി 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയിലടക്കം തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലെ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയില്‍ അഴിമതി ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

20 സഹ ജഡ്ജിമാരെ അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച് അവരുടെ പേരുകള്‍ പരസ്യമായി പുറത്തുവിടുകയും ചെയ്ത കേസില്‍ സുപ്രീംകോടതി ആറു മാസത്തിന് കര്‍ണനെ ശിക്ഷിച്ചിരുന്നു.

English summary
once jailed for contempt, justice karnan launches political party to contest 2019 polls
topbanner

More News from this section

Subscribe by Email