Tuesday September 25th, 2018 - 11:17:am
topbanner

സ്ത്രീകളിലെ ചേലാകര്‍മം; നിരോധനം നടപ്പാക്കാന്‍ താത്പര്യമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

NewsDesk
സ്ത്രീകളിലെ ചേലാകര്‍മം; നിരോധനം നടപ്പാക്കാന്‍ താത്പര്യമില്ലാതെ  കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പലഭാഗത്തും മുസ്ലീം സ്ത്രീകളില്‍ ചേലാകര്‍മം നടക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ താത്പര്യമില്ലാതെ കേന്ദ്ര സര്‍ക്കാര്‍.

ചേലാകര്‍മത്തിനെതിരേ സുപ്രീംകോടതിയിലുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ രാജ്യത്ത് ഏതെങ്കിലും സ്ഥലത്ത് ചേലാകര്‍മം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നാണ് മന്ത്രാലയത്തിന്റെ വാദം.

സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഛേദിച്ച് ചേലാകര്‍മം നടത്തുന്നതിനെതിരേ കര്‍ശനനടപടിയെടുക്കുമെന്ന മുന്‍ നിലപാടില്‍ മലക്കംമറിഞ്ഞാണ് സര്‍ക്കാര്‍ വിശദീകരണം.

കേരളത്തില്‍ ചേലാകര്‍മം നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുസ്ലീം സംഘടനകള്‍ തന്നെ ഈ സ്ഥാപനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

ലൈംഗികാതിക്രമങ്ങള്‍ക്ക് ആശുപത്രി ജീവനക്കാര്‍, രക്തബന്ധുക്കള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് തടവുശിക്ഷ ഉറപ്പാക്കുന്ന പോക്സോ വകുപ്പുകളും ചുമത്താമെന്നാണ് ശിശുക്ഷേമ മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറയുന്നത്.

ബോറ സമുദായക്കാര്‍ക്കിടയില്‍ പിഞ്ചുകുട്ടികളില്‍ ചേലാകര്‍മം നടത്തുന്നത് നിരോധിക്കണമെന്നാശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുനിതാ തിവാരിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇതിനെ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ചേലാകര്‍മത്തിനെതിരേ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി 2012 ഡിസംബര്‍ 30-ന് പ്രമേയം പാസാക്കിയിരുന്നു. ഇതില്‍ ഒപ്പുവെച്ചതിനാല്‍ ചേലാകര്‍മം നിരോധിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലെ നിയമവിഷയങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലും അന്താരാഷ്ട്രതലത്തിലെ ഉടമ്പടികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുമാണ് വരുന്നത്. അതിനാല്‍ ഹര്‍ജിയില്‍ ഈ രണ്ട് മന്ത്രാലയങ്ങളെയും കക്ഷിചേര്‍ക്കണമെന്നും വനിതാ ശിശുക്ഷേമമന്ത്രാലയം ആവശ്യപ്പെട്ടു.


Read more topics: female, genital, India, Woman, SC
English summary
There’s no data on female genital cutting in India, Women and Child Development Ministry tells SC
topbanner

More News from this section

Subscribe by Email