Sunday November 18th, 2018 - 5:09:am
topbanner

നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

RAJANI
നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോടു ചോദ്യങ്ങളുമായി സുപ്രീംകോടതി. ജില്ലാ ബാങ്കുകള്‍ക്ക് എന്തുകൊണ്ട് നോട്ട് മാറ്റി നല്‍കാന്‍ അവകാശം നല്‍കിയില്ലെന്നും ഈ ബാങ്കുകളിലെ നിക്ഷേപം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

നോട്ട് അസാധുവാക്കലിനെതിരെ നല്‍കിയ ഹര്‍ജിയും സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയും ഒരുമിച്ചു പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോയെന്നും കോടതി ചോദിച്ചു.

നോട്ട് നിയന്ത്രണത്തിനു പകരം നിരോധനം എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.24,000 രൂപ പിന്‍വലിക്കാന്‍ എത്തുന്നവരോട് പണമില്ലെന്ന് പറഞ്ഞ് ബാങ്കുകള്‍ തിരിച്ചയയ്ക്കുവെന്നും 24,000 രൂപ ആവശ്യപ്പെടുന്ന ഒരാള്‍ക്ക് കുറഞ്ഞത് എത്രരൂപ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പരാതികള്‍ ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

 

 

English summary
old note invalid supremcourt critized
topbanner

More News from this section

Subscribe by Email