Sunday May 19th, 2019 - 8:09:pm
topbanner
topbanner

ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; ഗള്‍ഫിലെ സാമ്പത്തിക രംഗത്ത് ആശങ്ക

NewsDesk
ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; ഗള്‍ഫിലെ സാമ്പത്തിക രംഗത്ത് ആശങ്ക

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വിലക്കയറ്റത്തില്‍ സാമ്പത്തിക തകര്‍ച്ച ഒഴിവാക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്കയുമായി ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞു.

ഒമ്പതുദിവസംകൊണ്ട് ക്രൂഡ് വിലയില്‍ ബാരലിന് ഏഴ് ഡോളറിന്റെ കുറവാണുണ്ടായത്. വ്യാഴാഴ്ചയിലെ വിലപ്രകാരം ബ്രന്റ് ക്രൂഡ് ബാരലിന് 72 ഡോളറാണ് വില. ഇറാന്‍ ഉള്‍പ്പടെയുള്ള പെട്രോളിയം ഉത്പാദനരാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതാണ് വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാനുള്ള കാരണം.

വിലയിടിവ് തുടര്‍ന്നാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ അത് കാര്യമായി ബാധിച്ചേക്കും. അതേസമയം, വിലകുറഞ്ഞിട്ടും രാജ്യത്ത് വ്യാഴാഴ്ച പെട്രോളിന് ആറും ഡീസലിന് 12 പൈസ മാത്രമാണ് പൊതുമേഖല എണ്ണ കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറായത്.

Read more topics: Oil, price, US
English summary
Oil prices fall on record US output, stock build
topbanner

More News from this section

Subscribe by Email