Friday November 16th, 2018 - 9:35:pm
topbanner

നാടോടി ബാലിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍

Jikku Joseph
നാടോടി ബാലിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: എട്ടുവയസുള്ള നാടോടി പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ജമ്മു കശ്മീരിലെ കത്വുവ ജില്ലയിലാണ് സംഭവം. ഹീരാനഗര്‍ സ്റ്റേഷനിലെ എസ്പി ഒ.ഖുജരിയ (28) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

ജനുവരി പത്താം തീയതി രസാന ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. കാണാതായി ഒരാഴ്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം കുട്ടിയുടെ പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഖുജരിയയും പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര മാനഭംഗത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ സജീവമായി പങ്കെടുത്തയാളാണ് ഖുജരിയ.

English summary
officer probing 8-year-old's rape, murder in jammu and kashmir was behind it, say police
topbanner

More News from this section

Subscribe by Email