Thursday November 15th, 2018 - 1:43:am
topbanner

ഒബാമയ്ക്കുവേണ്ടി ഗാര്‍ഡ് ഓഫര്‍ നയിച്ച യുവതിക്ക് വ്യോമസേനാ സ്ഥിരം നിയമനം നല്‍കിയില്ല

NewsDesk
ഒബാമയ്ക്കുവേണ്ടി ഗാര്‍ഡ് ഓഫര്‍ നയിച്ച യുവതിക്ക് വ്യോമസേനാ സ്ഥിരം നിയമനം നല്‍കിയില്ല

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രശംസ പിടിച്ചു പറ്റിയ വനിതാ കമാന്‍ഡിങ് ഓഫീസര്‍ പൂജ ഠാക്കൂറിന് വ്യോമസേനയില്‍ സ്ഥിരം നിയമനം നല്‍കിയില്ല.

ഇതേ തുടര്‍ന്ന് നീതിതേടി കോടതിയുടെ പടികയറുകയാണ് പൂജയിപ്പോള്‍. റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ചത് പൂജയായിരുന്നു.

വ്യോമസേന പെര്‍മനന്റ് കമീഷന്‍ നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അവര്‍ ആംഡ് ഫോഴ്‌സസ് ട്രിബ്യൂണലിനെ സമീപിച്ചത്. പെര്‍മനന്റ് കമ്മീഷനിങ് നല്‍കുന്നതില്‍ അനുകൂല തീരുമാനമെടുക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണെന്നും അകാരണമായാണ് സ്ഥാനക്കയറ്റം തടഞ്ഞതെന്നും പൂജ പരാതിയില്‍ പറഞ്ഞു. ട്രിബ്യൂണല്‍ ഇവരുടെ പരാതിയില്‍ വ്യോമസേനയുടെ വിശദീകരണം തേടി.

റിപ്പബ്‌ളിക് ദിനത്തില്‍ ആദ്യമായാണ് ഒരു വനിത ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡ് നയിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങിയ ഒബാമ പൂജയുള്‍പ്പെടെ ഇന്ത്യന്‍ സൈന്യത്തിലെ വനിതകളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

രണ്ടായിരത്തിലാണ് പൂജ വ്യോമസേനയില്‍ അംഗമാകുന്നത്. നിലവില്‍ വ്യോമസേനാ ആസ്ഥാനത്ത് ഡയറക്ടറേറ്റ് ഓഫ് പേഴ്‌സണല്‍ ഓഫീസേഴ്‌സിനു കീഴിലുള്ള 'ദിശ'യുടെ ചുമതല. സൈനികര്‍ക്ക് സാങ്കേതികവിദ്യകള്‍ കൂടുതല്‍ അടുത്ത് പരിചയപ്പെടാന്‍ പൂജയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ 'ഗാര്‍ഡിയന്‍സ് ഓഫ് ദ സ്‌കൈ' മൊബൈല്‍ ഗെയിം ശ്രദ്ധേയമായിരുന്നു.

 

English summary
Officer Pooja Thakur, Who Led Guard of Honour For Obama, Sues Indian Air Force
topbanner

More News from this section

Subscribe by Email