Friday November 16th, 2018 - 9:34:pm
topbanner

തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍സെല്‍വം ഇന്ന് മോഡിയുമായി കൂടിക്കാഴ്ച നടത്തും

Jikku Joseph
തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍സെല്‍വം ഇന്ന് മോഡിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. തമിഴ്നാട്ടില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പനീര്‍സെല്‍വം മോദിയെ കാണുന്നത്. അതോടൊപ്പം അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കത്തും പനീര്‍സെല്‍വം മോദിക്ക് കൈമാറും.

ജയലളിതയ്ക്ക് ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് കൈമാറാന്‍ പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ ശനിയാഴാച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. വര്‍ധ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് 10,000 കോടി രൂപയുടെ നഷ്ടപരിഹാരമാണ് തമിഴ്നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും തുക ആവശ്യപ്പെടാന്‍ പ്രതിപക്ഷവും പനീര്‍സെല്‍വത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

English summary
o panneerselvam wiil meet modi today
topbanner

More News from this section

Subscribe by Email