Tuesday September 18th, 2018 - 7:26:pm
topbanner
Breaking News

പ്രവാസി ഇന്ത്യക്കാര്‍ മൊബൈല്‍ കണക്ഷന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍...

suji
 പ്രവാസി ഇന്ത്യക്കാര്‍ മൊബൈല്‍ കണക്ഷന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍...

പ്രവാസി ഇന്ത്യക്കാര്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ആധാറുമായി ലിങ്ക് ചെയ്യുകയെന്നത് പലര്‍ക്കും അസാധ്യമായ കാര്യം തന്നെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണങ്ങള്‍ നല്‍കാതിരുന്ന രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഒടുവില്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ്. എന്‍ആര്‍ഐകള്‍ക്ക് പുറമെ, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ), പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡുകള്‍ ഉള്ളവരും മൊബൈല്‍ ആധാര്‍ ലിങ്കിംഗ് നടത്തേണ്ടതില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയ മൊബൈല്‍ കണക്ഷനുകള്‍ തുടര്‍ന്ന് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുമെന്നായിരുന്നു പ്രവാസികളുടെ ആശങ്ക. ആധാര്‍ ലഭിക്കാത്ത പ്രവാസികള്‍ ലിങ്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. ഇതോടെയാണ് സംഭവം ടെലികോം വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

പ്രവാസി ഇന്ത്യക്കാരുടെ കണക്ഷനുകള്‍ വേരിഫൈ ചെയ്യാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ടെലികോം വകുപ്പ് മൊബൈല്‍ കമ്പനികളെ അറിയിച്ചു.

 

 

 

Read more topics: nri, mobile connection, aadhaar
English summary
nris exempted from linking mobile connections to aadhaar
topbanner

More News from this section

Subscribe by Email