Sunday September 23rd, 2018 - 11:43:pm
topbanner

ഭാര്യയുടെ അശ്ലീല വീഡിയോ പുറത്തായി ; കുടുംബത്തെ കൊലപ്പെടുത്തി പ്രവാസി ജീവനൊടുക്കി

suji
ഭാര്യയുടെ അശ്ലീല വീഡിയോ പുറത്തായി ; കുടുംബത്തെ കൊലപ്പെടുത്തി പ്രവാസി ജീവനൊടുക്കി

അമൃത്സര്‍ ; ഭാര്യയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാരന്‍ രണ്ടു കുട്ടികളേയും ഭാര്യയേയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പഞ്ചാബിലെ അലാംഗില്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.

ഗ്രാമത്തിലെ മറ്റൊരാളുമായി ഭാര്യ മന്‍ദീപ് കൗറിന് അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ കുല്‍വീന്ദര്‍ സിംഗ് ദേഷ്യത്തിലായി. ജോര്‍ദാനില്‍ ജോലി നോക്കുന്ന കുല്‍വീന്ദര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

കുല്‍വീന്ദര്‍ സിംഗും മകന്‍ അഭിയു സംഭവ സ്ഥലത്തും സോണല്‍ കപുര്‍ത്ത ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മന്‍ദീപിനെ ജലന്ധര്‍ ആശുപത്രിയിലേക്ക് മറാറിയെങ്കിലും പോലീസിന് മൊഴി നല്‍കിയ ശേഷം ഇവരും മരണത്തിന് കീഴടങ്ങി.
ഗ്രാമത്തിലെ ഒരാള്‍ തന്റെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് മന്‍ദീപിന്റെ മൊഴി. പിന്നീട് ഇതു രണ്ട് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി. ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ദേഷ്യപ്പെടുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീയിട്ടെന്നും ഇവര്‍ പറഞ്ഞു.

മന്‍ദീപിനെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വീഡിയോയുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരെ കേസെടുത്തു .

Read more topics: nri, killed, wife, video
English summary
nri killed family who saw wife porn video
topbanner

More News from this section

Subscribe by Email