Wednesday September 19th, 2018 - 6:57:pm
topbanner
Breaking News

നടീനടന്മാരും ഇങ്ങനെയോ?; നടി സുസ്മിതാ സെന്നിന് നോട്ടീസ്

NewsDesk
നടീനടന്മാരും ഇങ്ങനെയോ?; നടി സുസ്മിതാ സെന്നിന് നോട്ടീസ്

മുംബൈ: മട്ടുപ്പാവില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാഹചര്യമൊരുക്കിയ നടി സുസ്മിതാ സെന്നിന് നോട്ടീസ്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് (ബിഎംസി) നോട്ടീസ് അയച്ചത്.

സുസ്മിത സെന്നിന്റെ ഖാര്‍ റോഡിലെ വീടിന്റെ മട്ടുപ്പാവില്‍ മൂന്നിടത്തു കൊതുകു വളരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി അധികൃതര്‍ നടത്തിയ പരിശോധനയിലാണു മട്ടുപ്പാവില്‍ മുന്നു സ്ഥലത്ത് വെള്ളം കെട്ടിക്കിടന്നു കൊതുകിനു വളരാനുള്ള സാഹചര്യമാണെന്നു കണ്ടെത്തിയത്.

നടന്‍ ഷാഹിദ് കപൂറിനും ഈയിടെ ബിഎംസി നോട്ടിസ് അയച്ചിരുന്നു. ബാന്ദ്രയിലുള്ള നടന്‍ ഷാറൂഖ് ഖാന്റെ വീടായ മന്നത്തില്‍ മൂന്നുമണിക്കൂറോളം ബിഎംസി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

അമേരിക്കക്കാരിയുമായുള്ള വീഡിയോ ചാറ്റിങ്:19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

Read more topics: Notice, Sushmita Sen, Mosquito
English summary
Notice To Sushmita Sen For Failing To Prevent Mosquito Breeding
topbanner

More News from this section

Subscribe by Email