Wednesday September 26th, 2018 - 6:32:am
topbanner

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ മൊബൈലില്‍ കളിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നോട്ടീസ്

sadu prakash
മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ മൊബൈലില്‍ കളിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നോട്ടീസ്

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിക്കിടെ മൊബൈലില്‍ ഗെയിം കളിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പാട്‌നയില്‍ 'മയക്കുമരുന്നുകടത്ത്' എന്ന വിഷയത്തില്‍ നടന്ന സെമിനാറിനിടെയാണ് ഉദ്യോഗസ്ഥരുടെ കാന്‍ഡി ക്രഷ് കളി. മൊബൈലില്‍ കളിയുടെ ചിത്രങ്ങള്‍ അടക്കം പുറത്തുവന്നതോടെ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരിന്നു.

ബീഹാറിലെ ക്രൈം വിഭാഗം നടത്തിയ സെമിനാറില്‍ മുഖ്യാതിഥി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു. ബിഹാര്‍ ഡി.ജി.പി.യും യോഗത്തില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണിതെന്ന് എ.ഡി.ജി.പി എസ്.കെ. സിംഗാള്‍ പറഞ്ഞു.

 

Read more topics: notice, three, police, personnel, bihar
English summary
notice against three police personnel in bihar
topbanner

More News from this section

Subscribe by Email