topbanner
Monday July 24th, 2017 - 2:07:am
topbanner

ഒരു വശത്തുമാത്രം പ്രിന്റ് ചെയ്ത 500 രൂപ; റിസര്‍വ് ബാങ്കിന്റെ തമാശകള്‍

NewsDesk
ഒരു വശത്തുമാത്രം പ്രിന്റ് ചെയ്ത 500 രൂപ; റിസര്‍വ് ബാങ്കിന്റെ തമാശകള്‍

ഇന്‍ഡോര്‍: നിരവധി അച്ചടിപ്പിശകുമായി പുതിയ നോട്ടുകള്‍ പുറത്തിറക്കിയ റിസര്‍വ് ബാങ്ക് ഒരുവശത്തുമാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ടും വിതരണം ചെയ്തതായി റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ ഖരഖോണിലെ ജില്ലയിലെ എ.ടി.എമ്മില്‍ നിന്നാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ട് ലഭിച്ചത്. എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ നിന്ന് 1500 രൂപയാണ് ഹേമന്ത് സോണി എന്നയാള്‍ പിന്‍വലിച്ചത്. ഇതില്‍ രണ്ട് 500 രൂപ നോട്ടുകളില്‍ ഒരു വശത്ത് മാത്രമേ പ്രിന്റ് ചെയ്തിരുന്നുള്ളു. ഉടന്‍ തന്നെ ബാങ്ക് അധികൃതരെ വിവരമറിയിച്ചതായി സോണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഖരഖോണ്‍ ജില്ലയില്‍ തന്നെ ഇത്തരത്തില്‍ 4500 രൂപ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച വ്യക്തിക്കും ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നും സോണി പറഞ്ഞു.

കഴിഞ്ഞദിവസം ഗാന്ധിയുടെ ചിത്രമില്ലാത്ത 2,000 രൂപ നോട്ടുകള്‍ രാജസ്ഥാനില്‍ വിതരണം ചെയ്തിരുന്നു. പ്രിന്റ് ചെയ്ത നോട്ടുകളില്‍ വ്യാപകമായ തെറ്റുകള്‍ കടന്നുകൂടിയതും നേരത്തെ വാര്‍ത്തയായി.

Read more topics: note, MP, Khargone
English summary
Now, Rs 500 notes with one side blank, found in circulation in MP's Khargone
topbanner topbanner

More News from this section

Subscribe by Email