topbanner
Thursday June 22nd, 2017 - 10:02:pm
topbanner

45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടിയത് ബിജെപി നേതാവില്‍ നിന്നും

NewsDesk
45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടിയത് ബിജെപി നേതാവില്‍ നിന്നും

ചെന്നൈ: കഴിഞ്ഞദിവസം പോലീസ് നടത്തിയ റെയ്ഡില്‍ 45 കോടി രൂപയുടെ അസാധു നോട്ടുകള്‍ കണ്ടെടുത്തത് ബിജെപി പ്രാദേശിക നേതാവില്‍ നിന്നും. കോടമ്പാക്കം സക്കരിയ കോളനി സെക്കന്‍ഡ് സ്ട്രീറ്റിലെ എം.വി. രാമലിംഗം ആന്‍ഡ് കമ്പനി ഉടമ ദണ്ഡപാണിയില്‍ നിന്നുമാണ് ഇത്രയും തുക കണ്ടെടുത്തത്.

കോടമ്പാക്കത്തെ വസ്ത്ര വ്യാപാരിയാണ് ഇയാള്‍. രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇയാളുടെ വീട്ടിലും കടയിലും ഒരേസമയം പൊലീസ് പരിശോധന നടത്തുകയായിരുന്നു.

കടകളില്‍ വസ്ത്രങ്ങളില്‍ പൊതിഞ്ഞ നിലയിലാണ് 500, 1000 രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. സമീപത്തെ ഇയാളുടെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിെല്ലന്ന് പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ സെല്‍വം പറഞ്ഞു.

പൊലീസ് വകുപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ യൂണിഫോം തയിച്ച് നല്‍കുന്നതിനു പുറമെ സിനിമ ഷൂട്ടിങ്ങിന് വാടകക്ക് വസ്ത്രങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്.

അസാധുനോട്ടുകള്‍ മാറിനല്‍കാനായി പ്രമുഖ സ്വര്‍ണക്കട ഉടമ രണ്ട് ദിവസം മുമ്പ് എത്തിച്ച പണമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഷൂട്ടിങ്ങിന് വസ്ത്രങ്ങള്‍ നല്‍കുന്ന പരിചയത്തില്‍ ദണ്ഡപാണിക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ട്. ചില തമിഴ് സിനിമ താരങ്ങള്‍ ഇയാള്‍ വഴിയാണ് മുമ്പ് അസാധുനോട്ടുകള്‍ മാറിയിരുന്നത്.

പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ദണ്ഡപാണിയുടെ പക്കല്‍ അസാധുനോട്ടുകളുള്ള വിവരം ഇയാളുടെ സഹോദരനാണ് പൊലീസിനെ അറിയിക്കുന്നത്.

Read more topics: note, Chennai, tailor, shop
English summary
Rs 45 crore in old notes seized from Chennai tailor's shop
topbanner topbanner

More News from this section

Subscribe by Email