Wednesday September 19th, 2018 - 4:59:am
topbanner
Breaking News

നോട്ട് നിരോധനം: ആദായ നികുതി റിട്ടേണില്‍ 25 ശതമാനത്തിന്റെ വര്‍ധനവെന്ന് കേന്ദ്രം

sadu prakash
നോട്ട് നിരോധനം: ആദായ നികുതി റിട്ടേണില്‍ 25 ശതമാനത്തിന്റെ വര്‍ധനവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഫലമായി ആദായ നികുതി റിട്ടേണ്‍ 25 ശതമാനം വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം റിട്ടേണ്‍ 2.82 കോടി ആയതായി നികുതി വകുപ്പ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2.22 കോടി ആദായ നികുതി റിട്ടേണ്‍ ലഭിച്ച സ്ഥാനത്താണ് ഇത്തവണ 2.82 കോടി റിട്ടേണുകള്‍ ലഭിച്ചത്. നോട്ട് നിരോധനവും അതിനുശേഷം ആദായ നികുതി വകുപ്പ് കൈകൊണ്ട ഓപ്പറേഷന്‍ ക്ലീന്‍മണി പദ്ധതിയുമാണ് വര്‍ധനയ്ക്ക് കാരണമെന്ന് വകുപ്പ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഓഗസ്റ്റ് 5 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. നോട്ട് നിരോധനത്തിനുശേഷം കൂടുതല്‍ പേര്‍ നികുതി ഘടനയ്ക്കു കീഴില്‍ എത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം പറഞ്ഞു. പ്രത്യക്ഷ നികുതി പിരിവിലും ഇതുമൂലം വര്‍ധനവുണ്ടായിട്ടുണ്ട്.

English summary
note ban: income tax return incresed by 25 percent
topbanner

More News from this section

Subscribe by Email