Friday September 21st, 2018 - 12:16:pm
topbanner
Breaking News

നോട്ട് നിരോധനം മണ്ടന്‍ തീരുമാനമെന്ന് പി ചിദംബരം

suji
നോട്ട് നിരോധനം മണ്ടന്‍ തീരുമാനമെന്ന് പി ചിദംബരം

നോട്ട് നിരോധനം മണ്ടന്‍ തീരുമാനമെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. പ്രകൃതിക്ഷോഭം പോലും സൃഷ്ടിക്കാത്ത നാശനഷ്ടമാണ് നോട്ട് നിരോധനം വരുത്തിവെച്ചതെന്നും അദ്ദേഹം പറയുന്നു. 'കുടുംബങ്ങള്‍ ദിവസങ്ങളോളം വിശന്ന് കിടന്നു, ചെറുകിട ബിസിനസ്സുകള്‍ ഇല്ലാതായി, ക്യൂവില്‍ നിന്ന് 100 കണക്കിന് പേര്‍ മരിച്ചു',ചിദംബരം ആരോപിച്ചു. 

ഈ വര്‍ഷം മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയത്തേയും ചിദംബരം വ്യാഖ്യാനിക്കുന്നത് മറ്റൊരു രീതിയിലാണ്.നോട്ട് നിരോധനത്തിന്റെ പേരിലാണ് ബിജെപിക്ക് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയം സമ്മാനിച്ചതെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറയുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് പാര്‍ട്ടി വിജയിച്ചതെന്ന് ചിദംബരം പറഞ്ഞു. യുപിയിലും, ഉത്തരാഖണ്ഡിലും മാത്രമാണ് ബിജെപി വിജയം കൈവരിച്ചത്, മറ്റിടങ്ങളില്‍ സഖ്യകക്ഷികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഎസ്ടി പ്രധാന വിഷയമായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.ദളിത് വിഷയം, പട്ടേല്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത വിഷയം, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ചയാകുമെന്ന് ചിദംബരം പറഞ്ഞു.

Read more topics: note ban,mistake,chitambaram
English summary
note ban was a big mistake says chitambaram
topbanner

More News from this section

Subscribe by Email