Friday November 16th, 2018 - 1:13:am
topbanner

നോട്ട് നിരോധനം സഹായിച്ചത് മോദിയുടെ ചില സുഹൃത്തുക്കള്‍ക്ക് മാത്രമെന്ന് രാഹുല്‍

suji
നോട്ട് നിരോധനം സഹായിച്ചത് മോദിയുടെ ചില സുഹൃത്തുക്കള്‍ക്ക് മാത്രമെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. നോട്ടു നിരോധനം ഉപകരിച്ചത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം. ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ചില കോര്‍പ്പറേറ്റ് സുഹൃത്തുക്കളെ സഹായിക്കാന്‍ വേണ്ടി മോദി തട്ടിക്കൂട്ടിയ പരിപാടിയാണ് നോട്ടു നിരോധനം. ഇക്കാലയളവില്‍ മോദിയുടെ സുഹൃത്തുക്കള്‍ തങ്ങളുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തു. രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ത്തതില്‍ മോദി ഇന്ത്യയുടെ യുവാക്കളോട് മാപ്പു പറയണം. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച രണ്ടു ശതമാനം കുറഞ്ഞു. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതായെന്ന് രാഹുല്‍ ആരോപിച്ചു. സത്യം പറയുന്നതിന്റെ പേരില്‍ അനില്‍ അംബാനിയ്ക്ക് എത്ര തവണ വേണമെങ്കിലും മാനനഷ്ടക്കേസ് കൊടുക്കാം. എന്നാല്‍ സത്യത്തെ മൂടിവയ്ക്കാനാകില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ബാങ്ക് നോട്ടു നിരോധന സമയത്ത് 745 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാറിയെടുത്തതിനേയും രാഹുല്‍ ചോദ്യം ചെയ്തു. 70 വര്‍ഷത്തിനിടയില്‍ ആരും ചെയ്യാന്‍ മടിച്ച കാര്യമാണ് ഞാന്‍ നടപ്പിലാക്കിയതെന്ന മോദിയുടെ വാദം ശരിയാണ്. ഇക്കാര്യത്തില്‍ മോദി രാജ്യത്തോട് ഉത്തരം പറയേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.

Read more topics: note ban, rahul, modi
English summary
note ban rahul criticize modi
topbanner

More News from this section

Subscribe by Email