Monday December 17th, 2018 - 8:19:pm
topbanner

ഞങ്ങള്‍ നരഭോജി കടുവകളല്ലെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Aswani
ഞങ്ങള്‍ നരഭോജി കടുവകളല്ലെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: തങ്ങള്‍ നരഭോജി കടുവകളല്ലെന്നും കേസുകള്‍ തീര്‍പ്പാകാത്തതില്‍ സംസ്ഥാനങ്ങള്‍ തങ്ങളെ പേടിക്കേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

സ്വകാര്യ കമ്പനിയായ ട്രിമെക്സ് ആന്ധ്രാപ്രദേശില്‍ അനധികൃത ഖനനം നടത്തിയതിന്റെ കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണ് ഈ കേസ് എന്ന് കമ്പനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപണം ഉന്നയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കമ്പനിയുടെ ഖനന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതരായതെന്നും ഇത് അനധികൃത ഖനനം സംബന്ധിച്ച കേസ് അല്ലെന്നും റോത്തഗി കോടതിയില്‍ വാദിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി പരമാര്‍ശം നടത്തിയത്.

അതേസമയം, സര്‍ക്കാര്‍ കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രമേ ഉത്തരവിട്ടിട്ടുള്ളൂവെന്ന് പരാതിക്കാരനായ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ ഇഎഎസ് ശര്‍മയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കി. കമ്പനിയുടെ ലൈസന്‍സ് നിര്‍ത്തലാക്കുകയും തക്കതായ നഷ്ട പരിഹാര തുക ഈടാക്കണമെന്നും അദേഹം വ്യക്തമാക്കി.

സെപ്റ്റംബര്‍ 27ലേക്ക് കൂടുതല്‍ വാദങ്ങള്‍ക്കായി കേസ് മാറ്റി. ആന്ധ്രാപ്രദേശില്‍ കമ്പനി നടത്തുന്ന അനധികൃത ഖനനത്തിനെതിരെ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസില്‍  കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെയും കമ്പനിയുടെയും മറുപടി കോടതി  സെപ്തംബര്‍ ഒമ്പതിന് തേടിയിരുന്നു.

English summary
We are not men eating tigers supreme court to State government
topbanner

More News from this section

Subscribe by Email