Tuesday October 23rd, 2018 - 6:43:am
topbanner
Breaking News

ഉടന്‍ രാഷ്ട്രീയത്തിലേക്കില്ല ; ജന്മദിനത്തില്‍ ആരാധകരെ കാണുമെന്ന് രജനികാന്ത്

suji
ഉടന്‍ രാഷ്ട്രീയത്തിലേക്കില്ല ; ജന്മദിനത്തില്‍ ആരാധകരെ കാണുമെന്ന് രജനികാന്ത്

ആരാധകരെ നിരാശയിലാക്കി സ്‌റ്റൈല്‍ മന്നന്റെ പുതിയ പ്രഖ്യാപനം.ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് .ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജനി.ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട അത്യാവശ്യമില്ല.അടുത്ത മാസം ഡിസംബര്‍ 12ന് പിറന്നാള്‍ ആഘോഷ ശേഷം ആരാധകരെ കാണും.,രജനി പറഞ്ഞു.ആന്ധ്രയിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയതായിരുന്നു രജനി.                      
ഈ അടുത്ത കാലത്ത് രജനി രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കിയിരുന്നു.യുദ്ധത്തിനായി ഒരുങ്ങിയിരിക്കാന്‍ അണികളെ ആഹ്വാനം ചെയ്തിരുന്നു.
കമലും രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് അറിയിച്ചെങ്കിലും കുറച്ച് സാവകാശത്തിലേ സംഭവിക്കൂ എന്നു വ്യക്തമാക്കിയിരുന്നു.

Read more topics: rajani kanth,politics
English summary
not joining politics right now says rajani
topbanner

More News from this section

Subscribe by Email