Thursday October 18th, 2018 - 9:41:pm
topbanner
Breaking News

പ്രളയത്തില്‍ വടക്കേഇന്ത്യയില്‍ മരണം 22; ഹോട്ടലില്‍ 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

JB
പ്രളയത്തില്‍ വടക്കേഇന്ത്യയില്‍ മരണം 22; ഹോട്ടലില്‍ 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: വടക്കേഇന്ത്യയില്‍ മഴ കനക്കുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായി 22 പേര്‍ മഴക്കെടുതിയില്‍ മരിച്ചു. പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും രംഗത്തുണ്ട്.

മണാലിയില്‍ കനത്ത മണ്ണിടിച്ചിലില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍നിന്നുളള 43 പേരാണ് ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. അതിനിടെ, 35 വിദ്യാര്‍ത്ഥികളടക്കം 45 പേരെ ട്രക്കിങ്ങിനിടെ കാണാതായി. ഇവരെക്കുറിച്ചുളള യാതൊരു വിവരവും ലഭ്യമല്ല.

റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലി ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുളുവിലും മണാലിയിലും മാത്രം മൂന്ന് പ്രധാന പാലങ്ങള്‍ ഒലിച്ചുപോയി. ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

English summary
northindia under flood,22 died
topbanner

More News from this section

Subscribe by Email