Friday November 16th, 2018 - 9:54:pm
topbanner

നോയിഡ ഇരട്ട കൊലപാതകത്തില്‍ വഴിത്തിരിവ്; അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയത് പതിനാറുകാരന്‍

rajani v
നോയിഡ ഇരട്ട കൊലപാതകത്തില്‍ വഴിത്തിരിവ്; അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയത് പതിനാറുകാരന്‍

നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ ഗൌര്‍ സിറ്റിയിലെ ഫ്‌ലാറ്റില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. ഫ്‌ളാറ്റിനുള്ളില്‍ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയേയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് അറസ്റ്റിലായ പതിനാറുകാരന്‍ വ്യക്തമാക്കി. പിസ കട്ടര്‍ ഉപയോഗിച്ചാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് കൗമാരക്കാരന്‍ സമ്മതിച്ചു. അമ്മ വഴക്ക് പറഞ്ഞതിലും തല്ലിയതിലുമുള്ള പ്രതികാരമായായിരുന്നു കൊലപാതകങ്ങള്‍.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ സംഭവിച്ചത്. നോയിഡയ്ക്ക് സമീപം ഗൗര്‍ പട്ടണത്തിലെ ഫ്‌ലാറ്റിന്റെ 14-ാം നിലയിലാണ് അഞ്ജലി അഗര്‍വാള്‍ (40), മകള്‍ കനിഹ (12) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  പിന്നാലെ മകനെ സ്ഥലത്തു നിന്നും കാണാതാവുകയായിരുന്നു. ഭാര്യയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ബന്ധുക്കളും അയല്‍വാസികളും എത്തിയപ്പോള്‍ ഫ്‌ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതില്‍ തകര്‍ത്ത് ഫ്‌ലാറ്റില്‍ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഓടിപ്പോയ പ്രതി വെള്ളിയാഴ്ച ഉച്ചയോടു കൂടി പിതാവിനെ വിളിക്കുകയും തുടര്‍ന്ന് പിതാവ് ഈ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വാരാണസിയില്‍ വച്ച് ഗൌതം ബുദ്ധ നഗര്‍ പോലീസാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്.

സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്നും പണം കൈക്കലാക്കി ഒരു ബാഗുമായി മുങ്ങിയ കൗമാരക്കാരന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയാണ് രക്ഷപെട്ടത്. ആദ്യം പഞ്ചാബിലെ ലുധിയാനയിലേക്കാണ് ഇയാള്‍ പോയത്. പിന്നീട് ചണ്ഡിഗഡിലും ഷിംലയിലും എത്തി.

ഷിംലയില്‍ നിന്നും വീണ്ടും ചണ്ഡിഗഡില്‍ എത്തിയ ശേഷം റാഞ്ചിക്ക് പോയി. ഇവിടെ നിന്നാണ് യുപിയിലെ മുഗുള്‍സാരായിയില്‍ എത്തിയത്. യാത്രയ്ക്കിടയില്‍ ബാഗ് നഷ്ടപ്പെട്ടതിനാല്‍ പണം ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. പിന്നീട് കള്ളവണ്ടി കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

Read more topics: noida, murder case, accused
English summary
noida murder case accused arrest
topbanner

More News from this section

Subscribe by Email