Monday June 18th, 2018 - 3:12:am
topbanner
Breaking News

ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

NewsDesk
ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മോചനദ്രവ്യം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ്. ടോമിനെ രക്ഷിക്കാന്‍ മോചനദ്രവ്യം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്താണ് വി.കെ.സിങ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

നയപരമായ ഇടപെടലിലൂടെയാണ് വൈദികന്റെ മോചനം സാധ്യമാക്കിയത്. എന്നാല്‍ മോചനത്തിനു ശേഷം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ഫാദര്‍ ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുക എന്നതു സംബന്ധിച്ച് ഒന്നുമറിയില്ലെന്നും വി.കെ.സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണു തെക്കന്‍ യെമനിലെ ഏഡനില്‍നിന്നു പാലാ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മോചനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയും 18 മാസമായി ശ്രമിക്കുകയായിരുന്നു. പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ നിര്‍ദേശാനുസരണം യെമനിലുള്ളവരുമായി ചേര്‍ന്നുള്ള ഇടപെടലിലൂടെയാണു വൈദികനെ മോചിപ്പിച്ചതെന്ന് ഒമാന്‍ വ്യക്തമാക്കി.

English summary
no ransom for tom uzhunnalil says minister v k singh

More News from this section

Subscribe by Email