topbanner
Thursday October 19th, 2017 - 4:23:pm
topbanner

മകന്‍ അഴിമതി നടത്തിയില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് അമിത് ഷാ

NewsDesk
മകന്‍ അഴിമതി നടത്തിയില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് അമിത് ഷാ

അഹമ്മദാബാദ്: ജയ് അമിത് ഷാ കോടിക്കണക്കിന് രൂപയുടെ അധികലാഭമുണ്ടാക്കിയതിനെക്കുറിച്ച് വിശദീകരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളില്‍ അനധികൃതമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിറ്റുവരവ് 80 കോടി ആയിരുന്നപ്പോഴും കമ്പനി ഒന്നരക്കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. കമ്പനി അടച്ചുപൂട്ടുന്ന സാഹചര്യത്തിലും അഴിമതി നടത്തിയിട്ടില്ല.

ഇതുവരെയുള്ള എല്ലാ ഇടപാടുകളും ചെക്കുകളിലൂടെയും ബാങ്കിലൂടെയുമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ചോദ്യം ഉയരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കമ്പനിയുടെ ആകെ വിറ്റുവരവ് ഒരു കോടിയാണ് എന്നു പറഞ്ഞാല്‍ ആ കമ്പനിയുടെ ലാഭം ഒരു കോടിയാണ് എന്നല്ല അര്‍ഥം. ജയ് ഷായുടെ കമ്പനി 80 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കിയപ്പോള്‍ കമ്പനിയ്ക്ക് 1.5 കോടിയുടെ നഷ്ടം സംഭവിച്ചു. ഇത്രയും വിറ്റുവരവുണ്ടാക്കി എന്നല്ലാതെ കമ്പനിക്ക് ലാഭമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ സൗജന്യങ്ങളോ ഭൂമിയോ ജയ് ഷാ സ്വീകരിച്ചിട്ടില്ല. അനധികൃതമായി ഒരു ലോണ്‍ പോലും ലഭിച്ചിട്ടില്ല. തന്റെ മകന്റെ കൈകള്‍ ശുദ്ധമാണ്. അതിനാലാണ് വാര്‍ത്ത പുറത്തുവിട്ട 'ദ് വയര്‍' എന്ന സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനെതിരെ മാനനഷ്ടക്കേസു നല്‍കിയത്.

യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങളാണുയര്‍ന്നത്. കോണ്‍ഗ്രസിലെ ഒരു പ്രമുഖ കുടുംബത്തിലെ അംഗങ്ങള്‍ക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നു. അവരാരും തന്നെ ഇതുവരെയൊരു മാനനഷ്ടക്കേസുപോലും നല്‍കിയിട്ടില്ല. എന്നാല്‍ ജയ് ഷാ ഇതിനകം തന്നെ മാനനഷ്ടക്കേസു നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

 

English summary
No question of corruption in son Jay Shah’s company, says BJP chief Amit Shah
topbanner topbanner

More News from this section

Subscribe by Email