Thursday November 15th, 2018 - 7:37:am
topbanner

ലോകത്തില്‍ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്നും കവരാനാകില്ല

suji
 ലോകത്തില്‍ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്നും കവരാനാകില്ല

കശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ലോകത്തില്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതമായി കാത്തുസൂക്ഷിക്കാന്‍ അതിര്‍ത്തി കടക്കേണ്ടി വന്നാല്‍ ഇന്ത്യന്‍ സൈനിക വിഭാഗങ്ങള്‍ അത് ചെയ്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎന്‍എന്‍ ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

കശ്മീര്‍ നേരത്തെയും, ഇന്നും, എന്നും ഇന്ത്യയുടേത് മാത്രമായിരിക്കും, അത് നമ്മളില്‍ നിന്നും കവരാന്‍ ആര്‍ക്കം സാധിക്കില്ല. ഇന്ത്യക്ക് അകത്ത് നിന്ന് മാത്രമല്ല രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുക. അതിന് ചിലപ്പോള്‍ അതിര്‍ത്തി കടക്കേണ്ട സാഹചര്യം വരും. രാജ്യത്തെ സംരക്ഷിക്കാന്‍ അതും ചെയ്യും. അത് ഉണ്ടാകില്ലെന്ന ധാരണ ആര്‍ക്കും വേണ്ട, പാകിസ്ഥാനുള്ള മുന്നറിയിപ്പായി ആഭ്യന്തര മന്ത്രി പ്രസ്താവിച്ചു.

കശ്മീര്‍ വിഷയത്തില്‍ സ്ഥായിയായ പരിഹാരം കണ്ടെത്താന്‍ എന്തിനും ഇന്ത്യ തയ്യാറാണ്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ക്കായി ദിനേശ്വര്‍ ശര്‍മ്മയെ നിയോഗിച്ചത്. കശ്മീരിലെ കുട്ടികള്‍ തന്റെ സ്വന്തം മക്കളെ പോലെയാണെന്നും അവരെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ തീവ്രവാദം വളര്‍ത്താന്‍ ജിഹാദ് പഠിപ്പിക്കുന്നവര്‍ ആദ്യം ഇസ്ലാമിലെ ജിഹാദ് എന്തെന്ന് മനസ്സിലാക്കിയാല്‍ നന്നാകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

 

Read more topics: rajnath singh, Kashmir, india
English summary
no one can take Kashmir from India says rajnath singh
topbanner

More News from this section

Subscribe by Email