Wednesday September 19th, 2018 - 8:27:pm
topbanner
Breaking News

വോട്ടിന് വേണ്ടി നോട്ട് നല്‍കില്ല ; പിണറായിയെ ഏറെ ഇഷ്ടം ; കമല്‍ഹാസന്‍

suji
വോട്ടിന് വേണ്ടി നോട്ട് നല്‍കില്ല ; പിണറായിയെ ഏറെ ഇഷ്ടം ; കമല്‍ഹാസന്‍

വോട്ടിന് വേണ്ടി താന്‍ നോട്ട് നല്‍കില്ല. രാഷ്ട്രീയ രാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം നടന്‍ കമല്‍ ഹാസന്‍ പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് ഈ വാക്കുകള്‍ കൂടി നിന്നവര്‍ കെട്ടത്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി പ്രഖ്യാപിച്ച ശേഷമായിരുന്നു കമലിന്റെ വാക്കുകള്‍.

അവസാന ശ്വാസം വരെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും കമല്‍ മധുരൈ മൈതാനത്ത് നിറഞ്ഞവരോടായി പറഞ്ഞു. വര്‍ഗീയതയും മതപരവുമായ താല്‍പര്യങ്ങള്‍ക്ക് അന്ത്യമുണ്ടാകണം. നമുക്കിനാകും, അതിനുള്ള മാതൃക കാട്ടാന്‍ നമുക്ക് സാധിക്കും. അഴിമതി അവസാനിപ്പിക്കാന്‍ സേവനങ്ങള്‍ എല്ലാവരിലും യഥാസമയം എത്തിക്കാനാകുമെന്ന് കമല്‍ വ്യക്തമാക്കി.

യുവജനങ്ങള്‍ സ്വന്തം കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. പണ്ടത്തെ കാര്യങ്ങള്‍ക്ക് വിട നല്‍കണം. ഇതു പുതിയ യുഗമാണ്. പരസ്പര സംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാനാകുമെന്ന് കാവേരി നദീജല വിഷയം പരാമര്‍ശിച്ച് കമല്‍ പറഞ്ഞു.

Read more topics: kamal hasan, vote, politics
English summary
no note for vote says kamal hasan
topbanner

More News from this section

Subscribe by Email