Sunday November 18th, 2018 - 5:51:pm
topbanner

രാജസ്ഥാനില്‍ ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

suji
രാജസ്ഥാനില്‍ ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സഖ്യം വേണ്ട. രണ്ട് പാര്‍ട്ടികള്‍ക്ക് മാത്രം സ്വാധീനമുള്ള സംസ്ഥാനത്ത് കോണ്‍ഗ്‌സ് സ്വന്തം ശക്തിയുപയോഗിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് തിരിച്ചടിയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷകര്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. രാജസ്ഥാനില്‍ 150 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇവിടെയൊന്നും ബിജെപി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ബിജെപിയെ ദേശീയ തലത്തില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Read more topics: alliance, bihar,sachin pilot
English summary
no need an alliance in bihar says sachin pilot
topbanner

More News from this section

Subscribe by Email