Saturday November 17th, 2018 - 2:44:am
topbanner

പാര്‍ലിമെന്റ് കാന്റീന്‍ സബ്‌സിഡി നിര്‍ത്തലാക്കി; 16 കോടി രൂപയുടെ ബാധ്യത ഒഴിവായി

NewsDesk
പാര്‍ലിമെന്റ് കാന്റീന്‍ സബ്‌സിഡി നിര്‍ത്തലാക്കി; 16 കോടി രൂപയുടെ ബാധ്യത ഒഴിവായി

ന്യുഡല്‍ഹി: പാര്‍ലമെന്റംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കാന്റീനില്‍ നിന്നും നല്‍കുന്ന ഭക്ഷണത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കി. ഇതോടെ ഭക്ഷണവില 50% മുതല്‍ 70% വരെ ഉയര്‍ന്നു. ജനുവരി ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

പുറമെ ഉള്ള നിരക്കിനേക്കാളും ഏറ്റവും താഴ്ന്ന നിരക്കുമാത്രമാണ് നേരത്തെ കാന്റീനില്‍ ഈടാക്കിയിരുന്നത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു.

പരിപ്പുകറിക്ക് രണ്ടു രൂപയും ചിക്കന്‍ കറിക്ക് 37 രൂപയുമായിരുന്നു നേരത്തൈ വില. വെജിറ്റബിള്‍ ഊണിനാകട്ടെ 18 രൂപയും. സബ്‌സിഡി ഉപേക്ഷിച്ചതോടെ വെജ് ഊണിന് 30 രൂപ നല്‍കണം. നോണ്‍ വെജ് ഊണിന് 27 രൂപ കൂടിയിട്ടുണ്ട്. ചിക്കന്‍ കറിയുടെ വില 40 രൂപയായി.

പാര്‍ലമെന്റ് ഭക്ഷണക്കമ്മിറ്റിയോട് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ലാഭമോ നഷ്ടമോ ഇല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ തീരുമാനം.

Read more topics: Parliament, canteen, subsidy
English summary
No more subsidized food in Parliament canteen from January 1
topbanner

More News from this section

Subscribe by Email