Tuesday November 13th, 2018 - 6:20:am
topbanner

ന്യൂഇയര്‍ ആഘോഷത്തില്‍ സ്ത്രീകളെ കാത്തുരക്ഷിച്ച് ബെംഗളൂരു

suji
ന്യൂഇയര്‍ ആഘോഷത്തില്‍ സ്ത്രീകളെ കാത്തുരക്ഷിച്ച് ബെംഗളൂരു

കഴിഞ്ഞ വര്‍ഷത്തെ ന്യൂഇയര്‍ ആഘോഷങ്ങള്‍ മെട്രോ നഗരമായ ബെംഗളൂരുവിന് സമ്മാനിച്ച ചീത്തപ്പേര് ചെറുതൊന്നുമല്ല. എംജി റോഡിലും, ബ്രിഗേഡ് റോഡിലും സ്ത്രീകള്‍ വ്യാപകമായി അപമാനിക്കപ്പെട്ടതോടെ നഗരത്തില്‍ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെട്ടു. പോലീസ് നോക്കിനില്‍ക്കെയാണ് ജനക്കൂട്ടം സ്ത്രീകളെ കൈകാര്യം ചെയ്തത്. എന്നാല്‍ 2018ലെ പുതുവര്‍ഷ ആഘോഷത്തില്‍ ഈ നാണക്കേട് ഒഴിവാക്കാന്‍ ഉറച്ചായിരുന്നു ബെംഗളൂരു പോലീസിന്റെ പ്രവര്‍ത്തനം.

15000 പുരുഷ, വനിതാ പോലീസുകാരാണ് പുതുവര്‍ഷ ആഘോഷങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനായി രംഗത്തിറങ്ങിയത്. എംജി റോഡിലും, ബ്രിഗേഡ് റോഡിലും കനത്ത ജാഗ്രതയിലായിരുന്നു ആഘോഷങ്ങള്‍. പബ്ബിലും, ബാറിലും, റെസ്റ്റൊറന്റിലും, തെരുവുകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ സിസിടിവി ക്യാമറകളും, ഡ്രോണ്‍ ക്യാമറയും അധികൃതര്‍ പ്രയോജനപ്പെടുത്തി.

അതേസമയം ഒരു യുവതി കരഞ്ഞുകൊണ്ട് നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ പുതുവര്‍ഷ ആഘോഷങ്ങളില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി അപമാനിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് ജാഗ്രത പാലിച്ചപ്പോള്‍ നാണംകെട്ട സംഭവങ്ങള്‍ ആവര്‍ത്തിച്ചില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

 

Read more topics: bengaluru, molested,new year
English summary
no complaints of girl in bengaluru molested on new years eve
topbanner

More News from this section

Subscribe by Email