Thursday February 21st, 2019 - 7:54:pm
topbanner

ജീന്‍സ് ധരിച്ച് കതിര്‍ മണ്ഡപത്തിലെത്തുന്ന പെണ്ണിനെ ഒരാണും വിവാഹം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി

Anju NC
ജീന്‍സ് ധരിച്ച് കതിര്‍ മണ്ഡപത്തിലെത്തുന്ന പെണ്ണിനെ ഒരാണും വിവാഹം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ജീന്‍സ് ധരിച്ച് കതിര്‍മണ്ഡപത്തിലെത്തുന്ന പെണ്ണിനെ വിവാഹം കഴിക്കാന്‍ ഒരാണും തയ്യാറാകില്ലെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. ഗോരഖ്പൂരില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു പെണ്‍കുട്ടി ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നത് തന്നെ ഒരു സന്യാസിയും തന്റെ പാരമ്പര്യ മൂല്യങ്ങളെ മറന്ന് അംഗീകരിക്കില്ല. നിങ്ങള്‍ കരുതുന്നുണ്ടോ കതിര്‍മണ്ഡപത്തില്‍ ജീന്‍സ് ധരിച്ച് വരുന്ന പെണ്ണിനെ ഏതെങ്കിലും പുരുഷന്‍ കല്യാണം കഴിക്കുമെന്ന്? അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിലെ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ പരമ്പരാഗത വസ്ത്രധാരണത്തെ പൊലിപ്പിച്ചും പെണ്‍കുട്ടികള്‍ ജീന്‍സ് പാന്റ്‌സ് ധരിക്കുന്നതിനെതിരായുള്ള മന്ത്രിയുടെ വിവാദ പ്രസ്താവനയെ പ്രതിപക്ഷ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.

Viral News

English summary
no boy will marry a girl who wear jeans: sathyapal singh
topbanner

More News from this section

Subscribe by Email