Saturday September 22nd, 2018 - 2:51:pm
topbanner

ദിവാസ്വപ്നം കാണാന്‍ ഇവിടെ ആര്‍ക്കും വിലക്കില്ലെന്ന് രാഹുലിനോട് ജാവദേക്കര്‍

Jikku Joseph
ദിവാസ്വപ്നം കാണാന്‍ ഇവിടെ ആര്‍ക്കും വിലക്കില്ലെന്ന് രാഹുലിനോട് ജാവദേക്കര്‍

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രകാശ് ജാവദേക്കര്‍. ദിവാസ്വപ്നം കാണാന്‍ ഇവിടെ ആര്‍ക്കും വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടിടത്ത് മാത്രമാണ് ഭരണമുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ രാജ്യത്ത് ദിവാസ്വപ്നം കാണാന്‍ ആര്‍ക്കും വിലക്കില്ലെന്നാണ് എനിക്ക് പറയാനുള്ളുവെന്ന് ജാവദേക്കര്‍ പറഞ്ഞു.

English summary
no ban on day-dreaming: prakash javadekar on rahul gandhi's prime ministerial aspirations
topbanner

More News from this section

Subscribe by Email