Wednesday March 20th, 2019 - 6:57:am
topbanner
topbanner

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് നിതീഷ് കുമാര്‍

Jikku Joseph
നോട്ട് നിരോധനത്തെ വിമര്‍ശിച്ച് നിതീഷ് കുമാര്‍

പട്‌ന: നാലാം വാര്‍ഷികം ആഘോഷിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ച് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. പൊതുപരിപാടിയിലൂടെയും പിന്നീടു ട്വിറ്ററിലൂടെയുമാണു അദ്ദേഹം പരോക്ഷ വിമര്‍ശനം നടത്തിയത്.

നോട്ട് നിരോധനം കൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിച്ചെന്ന് നിതീഷ് കുമാര്‍ ചോദിച്ചു. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായെന്നും അല്ലാതെ മറ്റൊരു പ്രയോജനവും നോട്ട് നിരോധനം കൊണ്ട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ ഗുണം സാധാരണക്കാരില്‍ എത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചില്ലെന്നും നിതീഷ് ആരോപിച്ചു. സംസ്ഥാനത്തെ ബാങ്കുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി.

സാധാരണക്കാരില്‍ നിന്ന് വായ്പ കുടിശിക ബാങ്കുകള്‍ തിരിച്ചു പിടിക്കുന്നു. എന്നാല്‍, സ്വാധീനമുള്ളവര്‍ വായ്പ എടുക്കുകയും മുങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാത്തത് അത്ഭുതകരമാണെന്നും ബാങ്കിങ് സംവിധാനം പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം ബിഹാറിനെ തകര്‍ത്തുകളഞ്ഞിരുന്നു. 500 ലേറെ പേര്‍ മരിക്കുകയും 1.6 കോടി ജനങ്ങളെ ബാധിക്കുകയും ചെയ്ത പ്രളയത്തില്‍ 7636 കോടി രൂപ ധനസഹായമാണു നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പ്രധാനമന്ത്രി വ്യോമസന്ദര്‍ശനം നടത്തി പ്രഖ്യാപിച്ച 500 കോടി ഉള്‍പ്പെടെ 1711 കോടി രൂപ മാത്രമേ പിന്നീട് അനുവദിച്ചുള്ളൂ. ഇതില്‍ ജെഡിയു സംസ്ഥാന നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ പല ഭാഗങ്ങളിലും വര്‍ഗീയ ലഹളകള്‍ ഉണ്ടായ സംഭവത്തില്‍ ബി.ജെ.പി നേതാക്കളെ നിലയ്ക്കു നിര്‍ത്തണമെന്ന നിതീഷ് കുമാറിന്റെ ആവശ്യവും ഇരുപാര്‍ട്ടികള്‍ക്കിടയിലുമുള്ള നീരസം കൂട്ടിയിരുന്നു.

Viral News

English summary
nitish kumar's tweet to PM modi on completing 4 years, a second message
topbanner

More News from this section

Subscribe by Email