Tuesday April 24th, 2018 - 6:06:pm
topbanner

സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നവരോട് ഒത്തുതീര്‍പ്പിനില്ലെന്ന് നിതീഷ് കുമാര്‍

Jikku Joseph
സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നവരോട് ഒത്തുതീര്‍പ്പിനില്ലെന്ന് നിതീഷ് കുമാര്‍

പട്‌ന: സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നവരോട് ഒത്തുതീര്‍പ്പിനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡി(യു) നേതാവുമായി നിതീഷ് കുമാര്‍. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കില്ല എന്നതാണ് ജെ.ഡി.യുവിന്റെ നയം. അഴിമതിയോട് യോജിപ്പില്ലാത്തത് പോലെ തന്നെ വര്‍ഗീയ പരാമര്‍ശങ്ങലോടും യോജിപ്പില്ല. മത മൈത്രിയും സമാധാനവും എക്കാലവും കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെയും അശ്വിനി ചൗബേയുടേയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി വിജയിച്ചതിനെത്തുടര്‍ന്നാണ് ഗിരിരാജ് സിങ് വിവാദ പ്രസ്താവന നടത്തിയത്. മന്ത്രിമാരുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സഖ്യകക്ഷിയായ ബി.ജെ.പിയുടെ നേതാക്കളെ നിതീഷ് കുമാര്‍ തള്ളിക്കളഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് ബിഹാറിലെ മഹസഖ്യത്തില്‍ പിന്മാറി നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്നത്.

English summary
will not compromise with divisive forces, says bihar cm nitish kumar

More News from this section

Subscribe by Email